കോഴിക്കോട്: 'സ്വാതന്ത്ര്യത്തിലേക്ക് നിവർന്നുനിൽക്കുക" പ്രമേയത്തിൽ എസ്.വൈ.എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി കാലിക്കറ്റ് ടവറിൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന സമ്മേളനം നാളെ വൈകുന്നേരം 4 ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അബ്ദുറഷീദ് സഖാഫി കുറ്റിയാടി അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും. പത്രസമ്മേളനത്തിൽ എം ഷംസുദ്ദീൻ പെരുവയൽ, അഷറഫ് സഖാഫി, കെ. അബ്ദുൾ കലാം എന്നിവർ പങ്കെടുത്തു.