kunnamangalam
വ്യവസായ വകുപ്പും കുന്ദമംഗലം ഗ്രാമ പഞ്ചയത്തും സംയുക്തമായി സംഘടിപ്പിച്ച ലോൺ - ലൈസൻസ് - സബ്സിഡി മേള പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.അനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: പുതിയ സംരംഭകരെ കണ്ടെത്തുന്നതിന് വ്യവസായ വകുപ്പും കുന്ദമംഗലം ഗ്രാമപഞ്ചയത്തും സംയുക്തമായി ലോൺ - ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു. ബ്ലോക്ക് ഹാളിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ശബ്‌ന റഷീദ് അദ്ധ്യക്ഷത വഹിച്ചു. പ്രീതി യു.സി, ഷൈജ വളപ്പിൽ, സി.ഡി.എസ് ചെയർപേഴ്സൺ പി.പ്രസന്ന എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് മെമ്പർമാരായ പാലക്കൽ നജീബ്, ടി.ശിവാനന്ദൻ, ബൈജു ചോയിമഠത്തിൽ, സജിത ഷാജി, ജസീല ബഷീർ, കുന്ദമംഗലം കാനറ ബാങ്ക് മാനേജർ വിജിത്ത്, കുന്ദമംഗലം എസ്.ബി.ഐ ഓഫീസർ ലക്ഷ്മി എന്നിവർ പങ്കെടുത്തു. വ്യവസായ വികസന ഓഫീസർ വിപിൻദാസ് ക്ലാസെടുത്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വ്യവസായ വകുപ്പ് പ്രതിനിധി ജി.വിഘ്നേഷ് നന്ദി പറഞ്ഞു.