sys

കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് എസ്.വൈ.എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയും എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട്, ഏലത്തൂർ, കൊയിലാണ്ടി മേഖലാ കമ്മിറ്റികളും സംയുക്തമായി 15ന് വൈകിട്ട് 4ന് കാപ്പാട് വെങ്ങളം എം.എസ്.എസ് സ്‌കൂൾ ഗ്രൗണ്ടിൽ രാഷ്ട്രരക്ഷാ സംഗമം സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജന.സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലു ലൈലി അദ്ധ്യക്ഷത വഹിക്കും. സംഗമത്തിന്റെ ഭാഗമായി രാവിലെ 8ന് സമ്മേളന നഗരിയിൽ സ്വാഗതസംഘം ചെയർമാൻ ടി.ടി.മമ്മദ് കോയ വെങ്ങളം പതാക ഉയർത്തും.