thali
തളി

കോഴിക്കോട്: അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 26ന് തളിക്ഷേത്രത്തിൽ അഖണ്ഡ നാമയജ്ഞം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. 26 ഉദയം മുതൽ 27 ഉദയം വരം നടക്കുന്ന ചടങ്ങിന് യജ്ഞാചാര്യൻ അയ്യപ്പനുണ്ണി നേതൃത്വം നൽകും. പരിപാടിയുടെ ബ്രോഷർ പ്രകാശനം 17ന് കേസരിഭവനിൽ വൈകിട്ട് 3ന് നടക്കും. എം.കെ.രാഘവൻ എം.പി തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയ്ക്ക് ബ്രോഷർ നൽകി പ്രകാശനം ചെയ്യും. വാർത്താസമ്മേളനത്തിൽ സേവാസംഘം ഭാരവാഹികളായ പ്രകാശ് മാട്ടാങ്കോട്ട്, റിനീഷ് ബാബു, അഡ്വ.കെ.വി.മോഹനൻ, സന്തോഷ് ദാസ് എന്നിവർ പങ്കെടുത്തു.