fair
വടകര പാലയാട്ട് നടയിൽ ഓട്ടത്തിനിടയിൽ തീപിടിച്ച .മിനിലോറി

വടകര: വടകര പാലയാട്ട് നടയിൽ ഓടിക്കൊണ്ടിരുക്കുന്ന മിനിലോറിക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ പതിനൊന്നര മണിയോടെയാണ് ലോറിക്ക് തീപിടിച്ചത്. വടകരയിൽ നിന്ന് 2 യൂനിറ്റ് അഗ്നിശമന വിഭാഗം എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കണ്ണൂർ ഭാഗത്തേക്ക് സാനിറ്ററി ഉപകരണങ്ങളും വൈററ് സിമന്റ് തുടങ്ങിയവയുമായി പോവുകയായിരുന്നു ലോറി. ശക്തമായി പുക പടർന്നതോടെ ഡ്രൈവർ വണ്ടിയിൽ നിന്നും ഇറങ്ങി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ദേശീയപാതയിൽ ഏറെ നേരം ഗതാഗതതടസമുണ്ടായി. വടകര പൊലീസ് സ്ഥലത്തെത്തി.