court
court

കോഴിക്കോട്: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ കോടതികളില്‍ നടത്തിയ ലോക് അദാലത്തില്‍ 2452 കേസുകളിൽ തീര്‍പ്പായി. വിവിധ കേസുകളില്‍ 12,97,83,800 രൂപ നല്‍കാനും ഉത്തരവായി.

3641 കേസുകളാണ് പരിഗണനയ്ക്ക് വന്നത്. കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തിലും കൊയിലാണ്ടി, വടകര, കുന്ദമംഗലം, താമരശ്ശേരി കോടതികളിലുമായി നടന്ന അദാലത്തുകളിൽ സിവില്‍ കേസുകള്‍, വാഹനാപകട കേസുകള്‍, ഭൂമി ഏറ്റെടുക്കല്‍ കേസുകള്‍, കുടുംബ തര്‍ക്കങ്ങള്‍, ഒത്തു തീര്‍ക്കാവുന്ന ക്രിമിനല്‍ കേസുകള്‍, ബാങ്ക് വായ്പാ സംബന്ധമായ കേസുകള്‍ തുടങ്ങിയവയാണ് പരിഗണിച്ചത്. ജില്ലാ ജഡ്ജി എസ്.കൃഷ്ണകുമാറിന്റെ മേല്‍നോട്ടത്തില്‍ വിവിധ കോടതികളിലെ ജഡ്ജിമാർ കേസിൽ തീർപ്പ് കൽപിച്ചു.