ബാലുശ്ശേരി: കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള ആസൂത്രിത നീക്കം തിരിച്ചറിയുക, സഹകരണ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പനങ്ങാട് സർവീസ് സഹകരണ ബാങ്കിൽ സഹകരണ സംരക്ഷണ സദസ് സംഘടിപ്പിച്ചു. പ്രമുഖ സഹകാരിയും പനങ്ങാട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ പി.ഉസ്മാൻ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയെ തകർക്കുന്ന എല്ലാ നയങ്ങളെയും ബഹുജനങ്ങളെ അണിനിരത്തി ചെറുത്ത് തോൽപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സുനോജ് മോഹനൻ പ്രസംഗിച്ചു. കെ.സി.ഇ.യു അംഗം ഉമേഷ് വാര്യത്ത് സ്വാഗതം പറഞ്ഞു. കെ.സി.ഇ.യു യൂണിറ്റ് കമ്മിറ്റി അംഗം കെ.ആർ.ജിതേഷ് അദ്ധ്യക്ഷത വഹിച്ചു.