വടകര: ജില്ലയിൽ മികച്ച ഹരിത കർമ്മ സേനാ പ്രവർത്തനം നടത്തി വരുന്ന പഞ്ചായത്തായി ഏറാമല ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുത്തതോടൊപ്പം പദ്ധതി നിർവഹണ ഉദ്യോഗസ്ഥനായ അനീഷ് കുമാറിന് ജില്ലയിലെ മാതൃകാ വി.ഇ.ഒ പുരസ്കാരവും ലഭിച്ചു. ജില്ലയിലെ ഏക മാതൃകാ ജൈവ സംസ്കരണ സംവിധാനമുളള പഞ്ചായത്ത് എന്ന പദവിയും ഏറാമലയ്ക്ക് സ്വന്തമാണ്. ജില്ലാ ഹരിത കർമ്മ സേനാഗ സംഗമത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ പുരസ്കാരം വിതരണം ചെയ്തു. ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി, വൈസ് പ്രസിഡന്റ് ദീപ് രാജ്, ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ വി.കെ.ജസീല, സെക്രട്ടറി ഇ.ജി സജീവൻ, പുരസ്കാര ജേതാവ് അനീഷ് കുമാർ, ലീന.ടി, സി.സുമരാജൻ എന്നിവർ പങ്കെടുത്തു.