news-
കുറ്റ്യാടി റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രം

കുറ്റ്യാടി: യാത്രക്കാർക്കായി കുറ്റ്യാടി തൊട്ടിൽ പാലം റോഡിൽ നിർമ്മിച്ച ബസ് കാത്തിരിപ്പുകേന്ദ്രം നോക്കുകുത്തിയാകുന്നു.

കുറ്റ്യാടി തൊട്ടിൽ പാലം റോഡിൽ ടൗണിനോട് ചേർന്നാണ് ബസ് കാത്തിരിപ്പ് കേന്ദ്രമുള്ളത്. എന്നാൽ കെ.എസ്.ആർ.ടി.സി ബസുകൾ അടക്കം ഇതിനു മുന്നിൽ നിറുത്താതെ നൂറ്റി അൻപതോളം മീറ്റർ പിന്നിലായി അതേ ഭാഗത്തുള്ള ട്രാൻസ്‌ഫോർമറിനോട് ചേർന്ന് നിറുത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. ഇതു മൂലം ഇതു മൂലം , ബസ് കയറാൻ വരുന്നവർ വെയിലും മഴയുമേറ്റ് നിൽക്കേണ്ട അവസ്ഥയാണുള്ളത്. അതേ സമയം ട്രാൻസ്ഫോണറിന് സമീപത്ത് നിന്ന് ചിലപ്പോൾ ചീറ്റലും പുകച്ചിലും കാണാറുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്. ഇത് അപകടങ്ങൾക്ക് സാദ്ധ്യത വഴിയൊരുക്കുകയാണ്.

ചെറിയ മഴയിൽ പോലും വെള്ളം കയറുന്ന ഈ റോഡിൽ കൂടിയുള്ള യാത്ര തന്നെ അപകട സാദ്ധ്യത ഉണ്ടാവുന്നതരത്തിലാണ്. വെള്ളം കയറിയാൽമുട്ടിന്ന് മേലെയാണ് ജലനിരപ്പ് ഉയരുന്നത്. ഈ സാഹചര്യത്തിൽ ഈ ഭാഗത്ത് മഴയും വെയിലും നനയാതെ ഇരിക്കാനുള്ള സൗകര്യത്തോടെയുള്ള പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. മാത്രമല്ല ഈ വഴി കടന്ന് പോകുന്ന ബസുകൾ യാത്രക്കാരെ ബസ് കാത്തിരിരപ്പുകേന്ദ്രത്തിൽ നിന്നു തന്നെ കയറ്റണമെന്ന ആവശ്യവും ശക്തമാണ്. കായക്കൊടി, മുരിപാലം, തളീക്കര ഭാഗങ്ങളിലേക്കുള്ള ജീപ്പു സർവീസുകൾ ഈ ഭാഗത്താണ് നിർത്തിയിടുന്നതെങ്കിലും, പാതയോരത്ത് ആവശ്യമായ സൗകര്യങ്ങളും കുറവാണ്.