photo
ഡാസ് ലിംഗ് ഡാൻസ് അക്കാദമിയുടെ വന്ദേ മാതരം നൃത്ത സംഗീതാവിഷ്ക്കാരത്തിന്റെ റിഹേഴ്സൻ

ബാലുശ്ശേരി:സ്വാതന്ത്ര്യ ത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ

ഭാഗമായി ബാലുശ്ശേരി ഡാസ് ലിംഗ് ഡാൻസ് അക്കാദമിയിലെ 75 പേർ അണിനിരക്കുന്ന

വന്ദേ മാതരം നൃത്ത സംഗീതാവിഷ്ക്കാര പരിപാടി ഇന്ന് നടക്കും. രാവിലെ കോഴിക്കോട് വിക്രം മൈതാനത്ത് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പരിപാടി അവതരിപ്പിക്കും. വൈകീട്ട് 4 ന് ബാലുശ്ശേരി സർവോദയം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ പരി പാടിയിൽ ബാലുശ്ശേരി കെ.എസ്.എഫ്.ഇ. യ്ക്ക് സമീപമുള്ള ഗ്രൗണ്ടിൽ പരിപാടി അവതരിപ്പിക്കും