കുന്ദമംഗലം; മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ സ്‌കൗട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോടന്നുബന്ധിച്ച് "മാനവ ജീവിതം സേവന സമർപ്പിതം" സന്ദേശമുയത്തിപ്പിടിച്ച് സൈക്കിൾ റാലി നടത്തി. എഴുപത്തഞ്ചു ദേശീയ പതാകയുമായി എഴുപത്തഞ്ചു സ്‌കൗട്ട് വിദ്യാർത്ഥികളാണ് റാലിയിൽ പങ്കെടുത്തത്. മടവൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു. മാനേജർ പി.കെ സുലൈമാൻ,പ്രധാനാദ്ധ്യാപകൻ വി മുഹമ്മദ് ബഷീർ,ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി ഉഷ ,കെ ശാന്തകുമാർ,ടി സീനത്ത്,കെ ജിഷ്ണു,പി കെ അൻവർ,സി ഫാത്തിമ,കെ രഞ്ജിത്ത്,പി അബ്ദുൽ ലത്തീഫ്,ബി പി മൻസൂർ അലി,സി മുസ്തഫ ,ഹണി മോൾ ,പി ജലീൽ എന്നിവർ സംബന്ധിച്ചു.

*ഫോട്ടോ :- ചക്കാലക്കൽ എച്ച് എസ് എസ് സ്കൗട്ട് വിദ്യാർത്ഥികൾ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ സൈക്കിൾറാലി മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്യുന്നു*