freedam
ആസാദിക്കാ അമ്യത് മഹോത്സവത്തിന്റെ ഭാഗമായി വടകര റൈഡേഴ്സും വടകര ടൗൺ റോട്ടറിയും ഇഗ് നോ വടകര സെന്ററും സംയുക്തമായി സംഘടിപ്പിച്ച 75 കി.മീ സൈക്കൾ യാത്ര

വടകര: ആസാദികe അമൃത് മഹോത്സവത്തിന്റെ ഭാഗമായി വടകര റൈഡേഴ്സും വടകര ടൗൺ റോട്ടറിയും ഇഗ് നോ വടകര സെന്ററും സംയുക്തമായി 75 കി.മീ സൈക്കൾ യാത്ര നടത്തി. വടകര 110 ൽ നിന്നും കീഴരിയൂർ ബോംബ് കേസ് മൗണ്ട്മെന്റ് വരെ നടത്തിയ യാത്ര ഇഗ്നോ സീനിയർ റീജിനൽ ഡയക്ടർ ഡോ. എം രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. വടകര റൈഡർ പ്രസിഡന്റ് പ്രസൂൺ സി.ബി അദ്ധ്യക്ഷത വഹിച്ചു. വടകര റോട്ടറി പ്രസിഡന്റ് അതുൽ, അസിസ്റ്റന്റ് ഗവർണ്ണർ റോട്ടേറിയർ പ്രദീപൻ കുമാർ , ഇഗ്നോ സീനിയർ റീജിനൽ ഡയറ്ക്ടർ ഡോ. എം രാജേഷ്, ഇഗ്‌നോ കോഡിനേറ്റർ ഡോ. വിജയലക്ഷ്മി , അസിസ്റന്റ് റെജിസ്ട്രാൾ ഡോ: ബി പ്രവീൺ കുമാര എന്നിവർ പ്രസംഗിച്ചു. സഞ്ചിത്ത് കുഞ്ഞപ്പ സ്വാഗതവും വടകര റൈസേഴ്സ് ജോയന്റ് സെക്രട്ടറി ശ്രീജീഷ് എസ് ജി നന്ദിയും പറഞ്ഞു.