കോഴിക്കോട്: പതിനാലാമത് സിൽവർ ഹിൽസ് ട്രോഫി ഓൾ കേരള ഇന്റർ സ്‌കൂൾ ബാസ്‌ക്കറ്റ് ബോൾ ടൂർണമെന്റിൽ അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ ആതിഥേയരായ സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്‌കൂളും അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ ഗിരിദീപം സ്‌കൂൾ കോട്ടയവും മിനി ആൺകുട്ടികളുടെ വിഭാഗത്തിൽ സിൽവർ ഹിൽസ് എച്ച്. എസ് .എസ് കോഴിക്കോടും ജേതാക്കളായി.
അണ്ടർ 19 വിഭാഗം ആൺകുട്ടികളുടെ ഫൈനലിൽ ഗിരിദീപം സ്‌കൂൾ കോട്ടയം 62- 30ന് സിൽവർ ഹിൽസ് എച്ച് .എസ്.എസിനെ പരാജയപ്പെടുത്തി. അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ സിൽവർ ഹിൽസ് എച്ച്.എസ്.എസ് കോഴിക്കോട് 57- 48ന് ലിറ്റിൽ ഫ്ലവർ കൊരട്ടിയെയും മിനി ബോയ്സ് വിഭാഗത്തിൽ സിൽവർ ഹിൽസ് എച്ച്.എസ് 14-10ന് സിൽവർ ഹിൽസ് പബ്ലിക് സ്‌കൂളിനെയും തോൽപ്പിച്ചു.
ടൂർണമെന്റിലെ മികച്ച താരങ്ങളായി അണ്ടർ 19 ആൺകുട്ടികൾ ഗിരിദീപം സ്‌കൂളിലെ ഇമ്മാനുവൽ ജോണും അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ സിൽവർ ഹിൽസ് എച്ച്.എസ്.എസിലെ ദിയ ബിജുവും , മിനി ബോയ്സ് വിഭാഗത്തിൽ സിൽവർ ഹിൽസ് എച്ച്.എസിലെ ആദി.ജി.നായരും തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലെ ഭാവി വാഗ്ദാനങ്ങളായി എ.വി.മാസിൻ, നിരഞ്ജന ജിജു, ഹാമിൽ എന്നിവരെ തിരഞ്ഞെടുത്തു. സമാപനസമ്മേളനം ഉദ്ഘാടനവും ട്രോഫി വിതരണവും എം.കെ രാഘവൻ എം.പി നിർവഹിച്ചു . ഡോ.ഫാ.ബിജുജോൺ വെള്ളക്കട അദ്ധ്യക്ഷത വഹിച്ചു. ജോസ് സെബാസ്റ്റ്യൻ നന്ദി പറഞ്ഞു.