onam
onam

കോഴിക്കോട്: ഓണം പൊന്നോണമാക്കാൻ ജില്ലയിൽ വിപണികൾ സജീവമായി. ഓണം പ്രത്യേക ഓഫറുകളും സമ്മാനപദ്ധതികളുമെല്ലാമായി കച്ചവട സ്ഥാപനങ്ങളും കമ്പനികളും രംഗത്തെത്തിക്കഴിഞ്ഞു. ഓണം ഖാദി മേളകളും ആരംഭിച്ചു. കൺസ്യൂമർഫെഡിന്റെ ഓണം ഫെസ്റ്റ് 27ന് ആരംഭിക്കും.

ടെക്സ്റ്റയിൽസുകൾ പുതിയ സ്റ്റോക്കുകളെത്തിച്ചുകഴിഞ്ഞു. പുതിയ ട്രെൻഡിനൊപ്പം ഓണക്കോടികൾ ഒരുക്കി കാത്തിരിക്കുകയാണ് മിഠായിത്തെരുവിലേതുൾപ്പെടെയുള്ള ടെക്സ്റ്റയിൽസുകൾ. ഓഫറുകളുടെയും സമ്മാനപദ്ധതികളുടെയും പെരുമഴ ഒരുക്കിയാണ് ഗൃഹോപകരണ- ഇലക്ട്രോണിക്സ് ഷോപ്പുകൾ ഓണത്തെ വരവേൽക്കുന്നത്. മൊബൈൽ ഷോപ്പുകളും ഒട്ടും പിറകിലല്ല. കമ്പനികൾ ഒരുക്കുന്ന ഓഫറുകൾക്കൊപ്പം കച്ചവട സ്ഥാപനങ്ങളുടെ പ്രത്യേക വിലക്കിഴിവും സമ്മാനങ്ങളുമുണ്ട്.

കഴിഞ്ഞ വിഷുക്കാലം സമ്മാനിച്ച നേട്ടത്തിലാണ് ഇത്തവണ കച്ചവടക്കാരുടെ പ്രതീക്ഷ. ഓണക്കാല കച്ചവടം മുൻനിറുത്തി വലിയ മുതൽമുടക്കാണ് കച്ചവടക്കാർ നടത്തിയത്. പൂവ്, പച്ചക്കറി, പലചരക്ക് വിപണികളെല്ലാം അത്തം ആവുമ്പോഴേക്കും സജീവമാകും. വലിയ പ്രതീക്ഷയോടെയാണ് ബേക്കറികളും ഓണത്തിനായി ഒരുങ്ങുന്നത്. ഞായറാഴ്ചകളിൽ തിരക്ക് വർദ്ധിച്ചിട്ടുണ്ടെന്ന് മിഠായിത്തെരുവിലെ കച്ചവടക്കാർ പറയുന്നു. ഇനി അത് മറ്റ് ദിവസങ്ങിൽ കൂടി വന്നാൽ ഇത്തവണ ഓണക്കച്ചവടം പൊടിപൊടിയ്ക്കുമെന്നാണ് അവരുടെ പ്രതീക്ഷ.

@ ഓണച്ചന്തകൾ ആഗസ്റ്റ് 27 മുതൽ

ഓണക്കാലത്തെ വിലക്കയറ്റം തടയാനും വിപണിവില നിയന്ത്രിക്കുന്നതിനുമായി കൺസ്യൂമർഫെഡ് ജില്ലയിൽ 138 സഹകരണ ഓണച്ചന്തകൾ ആരംഭിക്കും. 27 മുതൽ സെപ്തംബർ ഏഴ് വരെ പത്ത് ദിവസം ജില്ലയിലെ സഹകരണസംഘങ്ങളുടെയും ത്രിവേണി സൂപ്പർമാർക്കറ്റുകളുടെയും നേതൃത്വത്തിലാണ് സഹകരണ ഓണച്ചന്തകൾ ആരംഭിക്കുന്നത്. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്‌സിഡിയോടെയും മറ്റിനങ്ങൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലും സഹകരണ ഓണച്ചന്തകളിൽ ലഭിക്കും.

@ ഓണം ഖാദി മേളകൾ ആരംഭിച്ചു

ജില്ലയിൽ വിവിധ ഇടങ്ങളിൽ ഓണം ഖാദി മേളകൾ ആരംഭിച്ചു. 30 ശതമാനം വരെ വിലക്കിഴിവിലാണ് വിൽപന. ചെറൂട്ടി റോഡ് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, മിഠായിത്തെരുവ് ഖാദി ഗ്രാമോദ്യോഗ് എംപോറിയം, സിവിൽ സ്റ്റേഷന് സമീപത്തെ ഗാന്ധി ആശ്രമം ഖാദി ഗ്രാമോദ്യോഗ് ഭവൻ തുടങ്ങി ജില്ലയിലെ വിവിധ ഇടങ്ങളിലാണ് മേളകൾ.

ഓ​ണാ​ഘോ​ഷ​ത്തി​നാ​യി​ ​ന​ഗ​രം​ ​ദീ​പാ​ലം​കൃ​ത​മാ​ക്കും:ജി​ല്ലാ​ ​ക​ള​ക്ടർ

കോ​ഴി​ക്കോ​ട്:​ ​ഓ​ണാ​ഘോ​ഷ​ ​പ​രി​പാ​ടി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​പ​രി​ധി​യി​ലെ​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​വി​നോ​ദ​സ​ഞ്ചാ​ര​ ​കേ​ന്ദ്ര​ങ്ങ​ളും​ ​ദീ​പാ​ലം​കൃ​ത​മാ​ക്കും.​സ​ർ​ക്കാ​ർ,​ ​പൊ​തു​മേ​ഖ​ലാ,​ ​സ്വ​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ളും,​ ​റ​സി​ഡ​ന്റ്‌​സ് ​അ​സോ​സി​യേ​ഷ​നു​ക​ളും​ ​ഈ​ ​ഉ​ദ്യ​മ​ത്തി​ൽ​ ​പ​ങ്കാ​ളി​ക​ളാ​വ​ണ​മെ​ന്ന് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ഡോ.​ ​എ​ൻ​ ​തേ​ജ് ​ലോ​ഹി​ത് ​റെ​ഡ്ഢി​ ​അ​ഭ്യ​ർ​ഥി​ച്ചു.​ ​മി​ക​ച്ച​ ​രീ​തി​യി​ൽ​ ​ദീ​പാ​ല​ങ്കാ​രം​ ​ചെ​യ്യു​ന്ന​ ​ഒ​ന്നും​ ​ര​ണ്ടും​ ​മൂ​ന്നും​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ​സ​മ്മാ​ന​ങ്ങ​ൾ​ ​ന​ൽ​കു​ക.
വി​നോ​ദ​ ​സ​ഞ്ചാ​ര​ ​വ​കു​പ്പി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​സെ​പ്തം​ബ​ർ​ ​ര​ണ്ട് ​മു​ത​ൽ​ 11​ ​വ​രെ​യാ​ണ് ​ഓ​ണാ​ഘോ​ഷ​ ​പ​രി​പാ​ടി​ക​ൾ​ ​ന​ട​ക്കു​ക.​ ​ഇ​ക്കാ​ല​യ​ള​വി​ലാ​ണ് ​ദീ​പാ​ല​ങ്കാ​രം​ ​ചെ​യ്യേ​ണ്ട​ത്.​ ​ഓ​ണാ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കോ​ഴി​ക്കോ​ട് ​ബീ​ച്ച്,​ ​ഭ​ട്ട് ​റോ​ഡ് ​ബീ​ച്ച്,​ ​ത​ളി,​ ​കു​റ്റി​ച്ചി​റ,​ ​മാ​നാ​ഞ്ചി​റ,​ ​ടൗ​ൺ​ഹാ​ൾ,​ ​ടാ​ഗോ​ർ​ ​ഹാ​ൾ,​ ​ബേ​പ്പൂ​ർ​ ​എ​ന്നീ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​വൈ​വി​ദ്ധ്യ​മാ​ർ​ന്ന​ ​ക​ലാ​കാ​യി​ക​ ​പ​രി​പാ​ടി​ക​ളാ​ണ് ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ന​ഗ​ര​വി​ക​സ​ന​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​കെ.​കൃ​ഷ്ണ​കു​മാ​രി,​ ​വാ​ർ​ഡ് ​കൗ​ൺ​സി​ല​ർ​ ​വ​രു​ൺ​ ​ഭാ​സ്‌​ക​ർ,​ ​ജ​ന​റ​ൽ​ ​ക​ൺ​വീ​ന​റും​ ​ടൂ​റി​സം​ ​ജോ​യ​ന്റ് ​ഡ​യ​റ​ക്ട​റു​മാ​യ​ ​ടി.​ജി​ ​അ​ഭി​ലാ​ഷ് ​കു​മാ​ർ,​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​ടി.​പി​ ​മ​നോ​ജ്,​ ​ഡി.​ടി.​പി.​സി​ ​സെ​ക്ര​ട്ട​റി​ ​ടി.​ ​നി​ഖി​ൽ​ ​ദാ​സ്,​ ​ഫി​നാ​ൻ​സ് ​ക​മ്മി​റ്റി​ ​ക​ൺ​വീ​ന​ർ​ ​പി.​ ​നി​ഖി​ൽ,​ ​വ്യാ​പാ​ര​ ​വ്യ​വ​സാ​യ​ ​സം​ഘ​ട​നാ​ ​പ്ര​തി​നി​ധി​ക​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.