കൽപ്പറ്റ: ചിങ്ങം1 ന് കർഷക ദിനം കർഷക മോർച്ച വയനാട് ജില്ലയിൽ കാർഷികോത്സവമായി ആചരിക്കും ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കർഷകരെ ആദരിക്കുന്നതോടൊപ്പം ജൈവകൃഷി സമ്മേളനവും നടത്തും. കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനവും വിതരണവും വിവിധ കലാ മത്സരങ്ങളും നടത്തും. ജില്ലാ തല പരിപാടി ചീരാലിൽ കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ.അജിഘോഷ്, കൽപ്പറ്റയിൽ ബി.ജെ.പി ജില്ല പ്രസിഡന്റ് .കെ.പി. മധു, മാനന്തവാടിയിൽ കർഷകമോർച്ച സംസ്ഥാന വൈസ്പ്രസിഡന്റ് എം.കെ. ജോർജ്ജ്, ബനാന റിസർച്ച് ബോർഡ് മെമ്പർ കെ.സദാനന്ദൻ എന്നിവർ ഉദ്ഘാടനം ചെയ്യും.