രാമനാട്ടുകര: എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മാനവ സൗഹൃദ സംഗമം പരിപാടിയിൽ രാമനാട്ടുകരയിലെ 75 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാരെ നഗരസഭ ആദരിച്ചു. എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ ബുഷ്‌റ റഫീഖ് അദ്ധ്യക്ഷത വഹിച്ചു. പി.എം.എ ഗഫൂർ മുഖ്യാതിഥിയായി. വൈസ് ചെയർമാൻ കെ.സുരേഷ്, വിവിധ സ്റ്റാൻഡിംഗ് ചെയർമാൻമാരായ പി.ടി.നദീറ, വി.എം.പുഷ്പ, കെ.എം.യമുന, പി.കെ.അബ്ദുൽ ലത്തീഫ്, സഫ റഫീഖ്, കൗൺസിലർ എം.കെ.ഗീത, കല്ലട മുഹമ്മദലി, ടി.പി.ശശിധരൻ , രാജേഷ് നെല്ലിക്കോട്, എം.കെ പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു