photo
പനങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് പനങ്ങാട് ഗ്രാപഞ്ചായത്തിൽ നിന്നും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് സച്ചിൻ ദേവ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: പനങ്ങാട് സർവീസ് സഹകരണബാങ്ക് പഞ്ചായത്തിലെ 2021-22 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയിൽ വിജയിച്ചവരെയും അനുമോദിച്ചു. പനങ്ങാട് കൃഷി ഭവൻ ഹാളിൽ നടന്ന ചടങ്ങ് സച്ചിൻദേവ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.വി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ഷെബിൻ.കെ.കെ. കുട്ടികൾക്ക് വ്യക്തിത്വവികസനത്തെ കുറിച്ചും നിത്യജീവിതത്തിൽ ഇംഗ്ലീഷ് എന്ന വിഷയത്തിൽ എൻകെ.ബാലനും ക്ലാസുകൾ നയിച്ചു. ഭരണസമിതി അംഗങ്ങളായ അബ്ദുൾ അസീസ്, പി.പി.തോമസ്, പി.എം.ദാമോദരൻ രാഗിണി എന്നിവർ പ്രസംഗിച്ചു. മാനേജർ ഷാജി.കെ.കെ നന്ദി പറഞ്ഞു.