താമരശ്ശേരി: 400 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു.താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ആർ ലാലുവിന്റെ നേതൃത്വത്തിൽ കട്ടിപ്പാറ കല്ലുള്ള തോട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്.
പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നു.ഉദ്യോഗസ്ഥരായ റഫീഖ്, സഹദേവൻ, സുരേഷ് ബാബു, പ്രദീപ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു