എകരൂൽ: ഉണ്ണികുളം ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ഇന്ന് കർഷക ദിനം ആചരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ മികവ് തെളിയിച്ച കർഷകരെ ആദരിക്കും. വിളംബര ജാഥ ഇന്ന് രാവിലെ 10ന് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ അവസാനിക്കും.