kunnamangalam-news
ചേനോത്ത് ഗവ: സ്കൂൾ സ്റ്റാഫ് റൂം ലൈബ്രറി ഉദ്ഘാടനം പി.ടി.എ.റഹീം എം.എൽ.എ നിർവഹിക്കുന്നു.

കുന്ദമംഗലം: എൻ.ഐ.ടി ചേനോത്ത് ഗവ. സ്കൂളിൽ സ്റ്റാഫ് റൂം ലൈബ്രറിയുടെ ഉദ്ഘാടനവും ദീർഘ നാളത്തെ സേവനത്തിന് ശേഷം സ്ഥലംമാറിപ്പോയ കെ.കെ.അബ്ദുൽ ഗഫൂറിനുള്ള ഉപഹാര സമർപ്പണവും അഡ്വ.. പി.ടി.എ.റഹീം എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ ഓളിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജെ.പോൾ പ്രതിഭകൾക്കുള്ള സമ്മാനങ്ങൾ വിതരണംചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. വി.പി.എ.സിദ്ധീഖ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ടി.അബ്ദുറഹിമാൻ, സബിത സുരേഷ്, പ്രധാനദ്ധ്യാപകൻ ശുക്കൂർ കോണിക്കൽ, കെ.കെ.അബ്ദുൽ ഗഫൂർ , പി.ടി.എ.പ്രസിഡന്റ് രജിത ചേനോത്ത്, വിദ്യാലയ വികസന സമിതി ഭാരവാഹികളായ കെ.ശശിധരൻ, സി.ഗംഗാധരൻ നായർ, പി. അജേഷ്, പി.സത്യാനന്ദൻ, രാജൻ ചേനോത്ത്, പ്രീത.പി പീറ്റർ, മംഗള ഭായ് എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് റൂം ലൈബ്രറിയിലേക്ക് കുടുംബശ്രീ നൽകുന്ന പുസ്തകങ്ങൾ ഭാരവാഹികളായ സി.ഡി.എസ് ചെയർപേഴ്സൺ കമല, സുനിത എന്നിവർ പി.ടി.അബ്ദുറഹിമാന് കൈമാറി.