kunnamangalam-news
ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ് മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്യുന്നു.

കുന്ദമംഗലം: മടവൂർ ചക്കാലക്കൽ ഹയർസെക്കൻഡറി സ്ക്കൂൾ എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ സപ്തദിന സഹവാസ ക്യാമ്പ് സ്ക്കൂളിൽ ആരംഭിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും സ്വാഗതസംഘം ചെയർപേഴ്സണുമായ സോഷ്മ സുർജിത്ത് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ റിനിഷ.പി.രാജ് ക്യാമ്പ് വിശദീകരണം നടത്തി. പി.ടി.എ പ്രസിഡന്റ് എം.ജഅഫർ, പ്രിൻസിപ്പൽ എം.കെ.രാജി, എസ്.എസ്.ജി ചെയർമാൻ അബ്ദുറസാഖ്, മദർ പി.ടി.എ പ്രസിഡന്റ് ഷബ്ന, സ്റ്റാഫ് സെക്രട്ടറി വി.പി സുബൈർ, സ്വാഗതസംഘം വൈസ് ചെയർമാൻ ശശികുമാർ എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ സലീം മുട്ടാഞ്ചേരി സ്വാഗതവും എൻ.എസ്.എസ് ലീഡർ ദിയ ഫാത്തിമ നന്ദിയും പറഞ്ഞു.