welfare
welfare

കോഴിക്കോട്: രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർപാർട്ടി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി നാളെ മുതൽ മൂന്ന് ദിവസം ജനകീയ ഒപ്പുശേഖരണം നടത്തും. ഇത് സുപ്രീംകോടതി ജസ്റ്റിസിന് ഹർജിയായി സമർപ്പിക്കുമെന്ന് ദേശീയ സെക്രട്ടറി റസാഖ് പാലേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ ആയിരം കേന്ദ്രങ്ങളിലാണ് ഒപ്പ് ശേഖരണം. റിട്ട. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ എറണാകുളത്ത് നാളെ ഉദ്ഘാടനം ചെയ്യും. എ.പി.വേലായുധൻ, മുസ്തഫ പാലാഴി, ചന്ദ്രൻ കല്ലുരുട്ടി എന്നിവരും പങ്കെടുത്തു.