കോഴിക്കോട് : പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ മാഹി കേന്ദ്രത്തിൽ എം.വോക് ഫാഷൻ ടെക്നോളിജി, ബി.വോക് ഓഫീസ് അഡ്മിനിസ്ട്രേഷൻ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് കോഴ്സുകൾക്ക് തുടക്കമായെന്ന് മാഹി കേന്ദ്രത്തിലെ സെന്റർ ഹെഡ് പ്രൊഫ. എം.പി. രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്ലസ്ടു കഴിഞ്ഞവർക്കായി നൈപുണ്യ വികസനവും സംരഭകത്വ പരിശീലനവും ബിരുദ പഠനത്തിൽ സംയോജിപ്പിച്ച് 2014ൽ യു.ജി.സി ആവിഷ്കരിച്ച പുതുതലമുറ തൊഴിലധിഷ്ഠിത കോഴ്സുകളാണ് ബി. വോക് എന്ന് അദ്ദേഹം പറഞ്ഞു. വാർത്ത സമ്മേളനത്തിൽ സി.എം. അനുശ്രീ, അനുഷ ശ്രീശാന്ത്, ജുമാന പർവേദ് എന്നിവർ പങ്കെടുത്തു.