രാമനാട്ടുകര: ഗണപത് എ.യു.പി.ബി. സ്കൂളിൽ ​ കർഷകദിനം ആഘോഷിച്ചു. പരിസ്ഥിതി ക്ലബ്ബിലെ മികച്ച കർഷകനായ നാദിം സിനാനെ ആദരിച്ചു കൊണ്ടായിരുന്നു പരിപാടിയുടെ ഉദ്ഘാടന. വിവിധ മത്സരങ്ങൾ നടന്നു. സയൻസ് ക്ലബ്ബ് കൺവീനർ ഫാത്തിമ നഷ്‌വ. പി സ്വാഗതം പറഞ്ഞു.പ്രധാനാദ്ധ്യാപകൻ പവിത്രൻ എം അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതിക്ലബ്ബ് കൺവീനർ അൽഫിദ എം.കെ നന്ദി പറഞ്ഞു. അദ്ധ്യാപകരായ രാഖി.പി, ഷിബിന കെ.പി , രജിന എന്നിവർ നേതൃത്വം നൽകി.