രാമനാട്ടുകര: ചെറുവണ്ണൂർ ഗവ.ഹൈസ്കൂളിലെ 1988 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർത്ഥികളും അദ്ധ്യാപകരും 34 വർഷങ്ങൾക്കുശേഷം വീണ്ടും ഒത്തുകൂടി. 'ഹൃദയപൂർവം' പരിപാടിയിൽ നൂറോളം പേർ പങ്കെടുത്തു. ആടിയും പാടിയും കഥ പറഞ്ഞും ഒരു ദിവസം അവിസ്മരണീയമാക്കി. പലരും കുടുംബ സമേതമാണ് സംഗമത്തിൽ പങ്കെടുക്കാനെത്തിയത്. രാമനാട്ടുകര സുരഭി മാൾ ഹാളിൽ നടന്ന ഒത്തുകൂടലിൽ അഡ്വ.കെ.പി.മനോജ് അദ്ധ്യക്ഷത വഹിച്ചു. സേവിയർ , എ.വി.സുധീർ , സി.കെ.ബബിദാസ്, പി.രാജീവ് , എൻ.സുനിൽകുമാർ , എം.രജീഷ് എന്നിവർ നേതൃത്വം നൽകി.