കോഴിക്കോട്: ജി .എസ് .ടിയിലെ സങ്കീർണ്ണതകൾ ലഘൂകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്ക് ഉറപ്പ് നൽകി.
ഇത് സംബന്ധിച്ച് അസോ.പ്രസിഡന്റ് സി. ഇ. ചാക്കുണ്ണി, നിയമ ഉപദേഷ്ടാവ് അഡ്വ. എം.കെ അയ്യപ്പൻ എന്നിവർ ജി എസ് ടി സംസ്ഥാന ഫെലിസിറ്റേഷൻ കമ്മിറ്റി യോഗത്തിൽ സമർപ്പിച്ച നിവേദനത്തിനുള്ള മറുപടിയിലാണ് മന്ത്രി അറിയിച്ചത്.
ജി.എസ്. ടി നടപ്പിലാക്കി അഞ്ച് വർഷം കഴിഞ്ഞിട്ടും നിയമത്തിലെ അവ്യക്തയും, അടിക്കടിയുള്ള നികുതി നിരക്ക് മാറ്റം മൂലമുള്ള പ്രയാസങ്ങളാണ് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയത്.യോഗത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി (ഫിനാൻസ്) രാജേഷ് കുമാർ സിംഗ് , ടാക്സ് കമ്മിഷണർ രത്തൻ കേൽക്കർ , സ്പെഷ്യൽ കമ്മിഷണർ വീണ മാധവൻ , അഡീഷണൽ കമ്മിഷണർ അബ്രഹാം റെൻ എന്നിവർ പങ്കെടുത്തു.