knm
കെ.എൻ.എം കോഴിക്കോട് ജില്ല ദാഈ ഖത്തീബ് സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി എം.മുഹമ്മദ്‌ മദനി ഉദ്ഘടനം ചെയ്യുന്നു.

കോഴിക്കോട് : ശാസ്ത്രീയമായോ പ്രകൃതിപരമായോ പിന്തുണയുമില്ലാത്തതും ലിംഗ സ്വത്വം തകർക്കുന്നതുമായ ലിംഗ സമത്വ അജണ്ടയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് കെ.എൻ.എം ജില്ലാ ദഅവാ കമ്മിറ്റി നടത്തിയ ദാഈ ഖത്തീബ് സംഗമം. ലൈംഗിക അരാജകത്വത്തിന് വഴിവെക്കുന്ന ഒളിയജണ്ടകൾ സമൂഹം തിരിച്ചറിയണമെന്നും സംഗമം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ സി.മരക്കാരുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി എം.മുഹമ്മദ്‌ മദനി ഉദ്ഘാടനം ചെയ്‌തു. വളപ്പിൽ അബ്ദുസലാം, മുസ്തഫ തൻവീർ, സലീം സുല്ലമി, അബ്ദുസമദ് ഇരിവേറ്റി, സി.എം.സുബൈർ എന്നിവർ പ്രസംഗിച്ചു.