കോഴിക്കോട്: ഫോട്ടോഗ്രാഫി ദിനാചരണത്തിന്റെ ഭാഗമായി ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിൽ തെരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദർശനം കോഴിക്കോട് ലളിത കലാ അക്കാഡമി ആർട്ട് ഗാലറിയിൽ ഇന്ന് ആരംഭിക്കും. വൈകീട്ട് മൂന്നിന് ലളിതകലാ അക്കാഡമി സെക്രട്ടറി ബാലമുരളി ഉദ്ഘാടനം ചെയ്യും. പ്രദർശനം 23 വരെ തുടരും. ഫോട്ടോഗ്രാഫി മത്സര ജേതാക്കൾക്കുള്ള അവാർഡ് വിതരണം 23 ന് രാവിലെ 10ന് ടൗൺഹാളിൽ ഡോ.എം.പി.അബ്ദുസമദ് സമദാനി നിർവഹിക്കും. മത്സരത്തിൽ വൈൽഡ് ലൈഫ് വിഭാഗത്തിൽ സൗനക് ദുട്ട (പശ്ചിമ ബംഗാൾ), ആർട്ട് ആൻഡ് കൾച്ചർ വിഭാഗത്തിൽ ഷാജി ഡേ ലൈറ്റ് (ആലപ്പുഴ), പീപ്പിൾ അറ്റ് വർക്ക് വിഭാഗത്തിൽ ഖിഷോർ ദാസ് (പശ്ചിമ ബംഗാൾ) എന്നിവർ ഒന്നാം സ്ഥാനം നേടി. വാർത്താസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി, സെക്രട്ടറി സജീഷ് മണി, വി.പി.പ്രസാദ്, ജി.എം.സുരേന്ദ്രൻ, പി.രമേഷ് സംബന്ധിച്ചു.