കോഴിക്കോട്: എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവ് ഫറോക്ക് ഖാദിസിയയിൽ തുടങ്ങി. ആത്മീയ സംഗമത്തിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. ഇന്ന് നടക്കുന്ന പ്രസ്ഥാനിക സമ്മേളനം കാന്തപുരം എ.പി.അബൂബക്കർ മുസ്‌ല്യാർ ഉദ്ഘാടനം ചെയ്യും. 20ന് 11 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും. 2.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. ഞായറാഴ്ച വൈകീട്ട് നടക്കുന്ന സമാപന സംഗമം സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യുമെന്ന് ഡോ.എം.എസ്.മുഹമ്മദ്, അഷ്‌റഫ് ഷഹബാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.