വടകര: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഒഞ്ചിയം ഗ്രാമപഞ്ചായത്തിന് മുന്നിൽ ജനകീയ മുന്നണിയും ഭരണസമിതി അംഗങ്ങളും ചേർന്ന് പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഗ്രാമസഭകളും വികസന സമിതിയും അംഗീകരിച്ച് പ്ലാനിംഗ് കമ്മിറ്റിക്ക് പോകുന്നതിന് തൊട്ടു മുമ്പേ ഫണ്ട് പിൻവലിച്ചതായി യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് പി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റഹീസ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. സുധീർ മഠത്തിൽ സ്വാഗതം പറഞ്ഞു. കെ.ചന്ദ്രൻ ,യൂസഫ് മമ്മാലിക്കണ്ടി, പി.പി അരവിന്ദാക്ഷൻ, ജൗഹർ വെള്ളികുളങ്ങര, എം.പി ഭാസ്ക്കരൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.