lockel
പടം. നാടകരചനയിൽ പുരസ്കാരം ലഭിച്ച ജയശങ്കർ കിളിയൻകണ്ടിക്ക് ശശിധരൻ ഫറോക്ക് വായനക്കൂട്ടത്തിൻ്റെ ഉപഹാരം നൽകുന്നു.

ഫറോക്ക്: ഫറോക്ക് വായനക്കൂട്ടത്തിന്റെ വാർഷികയോഗവും നാടകരചനയിൽ പുരസ്കാരം ലഭിച്ച ജയശങ്കർ കിളിയൻകണ്ടിക്കുള്ള അനുമോദനവും വ്യാപാരഭവൻ ഹാളിൽ നടന്നു. അജിത്കുമാർ പൊന്നേംപറമ്പത്ത് അദ്ധ്യക്ഷനായി. ഭാനുപ്രകാശ് ഉദ്ഘാടനം ചെയ്തു. ശശിധരൻ ഫറോക്ക് ഉപഹാരം നൽകി .വിജയകുമാർ പൂതേരി ,എം ദേവദാസ്, എൻ.ഹരിലാൽ, പ്രദീപ് രാമനാട്ടുകര, എം.എ ബഷീർ, പി.വേണുഗോപാൽ, പി.രഘുനാഥ്, ചന്ദ്രൻ കൊടമന, കെ.കെ രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി അജിത് കുമാർ പൊന്നേംപറമ്പത്ത് (പ്രസിഡന്റ്), വിജയകുമാർ പൂതേരി (ജനറൽ സെക്രട്ടറി), കെ.അരവിന്ദാക്ഷൻ, പി.എസ് മോഹൻദാസ് (വൈസ് പ്രസിഡന്റുമാർ), ടി.കെ.രാഗേഷ്, സതീഷ് ബാബു കൊല്ലമ്പലത്ത് (സെക്രട്ടറിമാർ), എം.ദേവദാസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.