കോഴിക്കോട്: ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം സിറ്റി യൂണിയൻ പതാക ദിനം ആചരിച്ചു. യൂണിയൻ തല ഉദ്ഘാടനം കോട്ടൂളി ശാഖ ഓഫീസിൽ ചെയർമാൻ വി.പി അശോകൻ നിർവഹിച്ചു.

ശാഖ സെക്രട്ടറി അനിൽ ചാലിൽ സ്വാഗതം പറഞ്ഞു. ശാഖ പ്രസിഡന്റ് സുനിൽ പുത്തലത്ത് അദ്ധ്യക്ഷത വഹിച്ചു. ഗുരുമന്ദിരം കൺവീനർ സുരേഷ് ബാബു ഓല്ലക്കോട് പതാക സന്ദേശം നൽകി.ബാബു ചെറിയേടത്ത്, രാജേഷ് പി മാങ്കാവ്, പ്രജിത്ത് ലാൽ എന്നിവർ പ്രസംഗിച്ചു. ശാഖാ വെെസ് പ്രസിഡന്റ് ദിനേശൻ കണ്ടിയിൽ നന്ദി പറഞ്ഞു.