img20220818
എം.എ.എം.ഒ കോളേജിൽ നടന്ന ക്യാമ്പസ് റിക്രൂട്ട് മൻ്റിൽ നിന്ന്

മുക്കം: എം.എ.എം.ഒ കോളേജ് ഗ്ലോബൽ അലുംനിയും കോളേജിന്റെ പ്ലെയ്സ്‌മെന്റ് സെല്ലും കരിയർ ഡെവലപ്പ്മെന്റ് സെല്ലും സംയുക്തമായി ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ വിവിധ രാജ്യങ്ങളിലെ ശാഖകളിലേക്ക് കാമ്പസ്‌ റിക്രൂട്ട്മെന്റ് നടത്തി. നൂറോളം ഉദ്യോഗാർത്ഥികൾ ക്യാമ്പസ്‌ ഇന്റർവ്യൂവിൽ പങ്കെടുത്തു. ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് എച്ച്. ആർ. മാനേജർ ശിബിൽ നേതൃത്വം നൽകി. ഗ്ലോബൽ അലുംനി ജനറൽ സെക്രട്ടറി അഷ്‌റഫ്‌ വയലിൽ, സെക്രട്ടറി എം.എ. അബ്ദുൽ അസീസ് അമീൻ, ഡോ. അജ്മൽ മുഈൻ, ഡോ.റിയാസ് കുങ്കഞ്ചേരി, വി. ഇർഷാദ് എന്നിവർ പങ്കെടുത്തു.