കുന്ദമംഗലം: ബസ് സ്റ്റാൻഡിനടുത്തുള്ള കുന്ദമംഗലം എ.യു.പി.സ്ക്കൂളിൽ ലോട്ടറി ചാലഞ്ച് ആരംഭിച്ചു. സ്ക്കൂളിന്റെ ബഹുമുഖ പദ്ധതികൾക്ക് ഫണ്ട് സമാഹരണം നടത്തുകയെന്ന ലക്ഷ്യത്തോടെ പി.ടി.എ കമ്മിറ്റിയും അദ്ധ്യാപകരുമാണ് ലോട്ടറി ചാലഞ്ചിന്റെ അണിയറശിൽപ്പികൾ. ലോട്ടറി ചാലഞ്ചിന്റെ ആദ്യഓണം ബംബർ ടിക്കറ്റ് മലപ്പുറം ജില്ലാ ജഡ്ജ് എംപി.ജയരാജന് നൽകി കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പി.ടി.എ.പ്രസിഡന്റ് ടി.പി. നിധീഷ് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപക എം.കെ ലത, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി. കൗലത്ത്, കെ.സി നൗഷാദ്, സി.യൂസഫ്, അദ്ധ്യാപകരായ യു.പി. ഏകനാഥൻ , എൻ . സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി പി.ലെസ്സി നന്ദി പറഞ്ഞു.