കുന്ദമംഗലം: സംസ്ഥാന സർക്കാരിന്റെ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ ചൂലൂർ ആശുപത്രിയുടെ പദ്ധതി പ്രഖ്യാപന ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. 1988 ൽ നെച്ചൂളിയിലെ വാടകമുറിയിൽ പ്രവർത്തനമാരംഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രം 1992ലാണ് ഇപ്പോഴുള്ള ഒരേക്കർ സ്ഥലത്തേക്ക് മാറ്റുന്നത്. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 15.5 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയ ഈ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിന് എൻ.എച്ച്.എം മുഖേന ഒരുകോടി നാല് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ചടങ്ങിൽ പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, ബ്ലോക്ക് മെമ്പർ പി ശിവദാസൻ നായർ, വി.പി.എ. സിദ്ദീഖ്, എം.ടി.പുഷ്പ, റീന മാണ്ടിക്കാവിൽ, മെഡിക്കൽ ഓഫീസർ ഡോ. സ്മിത എ റഹ്മാൻ, എം.കെ വിദ്യുലത, ഡോ. സി.കെ ഷാജി, എൻ മനുലാൽ, സിജു കെ നായർ, ടി.എ.രമേശൻ, ചൂലൂർ നാരായണൻ, ടി.കെ സുധാകരൻ, ടി സുബ്രഹ്മണ്യൻ, അഹമ്മദ്കുട്ടി അരയങ്കോട്, അബൂബക്കർ നെച്ചൂളി, ചൂലൂർ ഗോപാലകൃഷ്ണൻ, മുഹമ്മദ് ചാത്തമംഗലം, ബാലകൃഷ്ണൻ കൊയിലേരി എന്നിവർ പ്രസംഗിച്ചു.