 
കൊടിയത്തൂർ: കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിൽ ജി.ഡി.എസ്. സെക്ഷൻ പ്രവർത്തനം ആരംഭിച്ചു. ലിന്റോ ജോസഫ് എം.എൽ.എ. ജി.ഡി.എസ്. സെക്ഷൻ ഉദ്ഘാടനം ചെയ്തു. എരഞ്ഞിമാവിലെ ബാങ്ക് ഹെഡ് ഓഫീസിനോട് ചേർന്ന് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് വി. വസീഫ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർമാരായ മമ്മദ്കുട്ടി കുറുവാടങ്ങൽ, കബീർ. എ.പി., അബ്ദുൾ ജലാൽ, ഷാജു പ്ലാത്തോട്ടം, എം.കെ. ഉണ്ണിക്കോയ, ഷിജു എളയിടത്തൊടി, നൂർജഹാൻ എ.പി., ബാങ്ക് സെക്രട്ടറി കെ. ബാബുരാജ് എന്നിവർ പ്രസംഗിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യൻ സ്വാഗതവും, ഡയറക്ടർ എ.സി. നിസാർബാബു നന്ദിയും പറഞ്ഞു.