കോഴിക്കോട്:ഗതാഗത മേഖലയെ തകർക്കുന്ന കേന്ദ്രനയം തിരുത്തണമെന്നാവശ്യപ്പെട്ട് 29ന് ആദായ നികുതി ഓഫീസ് മാർച്ചും ധർണയും നടത്താൻ ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.സംസ്ഥാനതലത്തിൽ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടാണ് ജില്ലയിലും പ്രക്ഷോഭം.

യോഗത്തിൽ പി.കെ പ്രേമനാഥ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ മമ്മു സമരപരിപാടികൾ റിപ്പോർട്ട് ചെയ്തു .