ayur
ayur

കോഴിക്കോട്: യുവ ആയുർവേദ ഡോക്ടർമാർക്ക് ചികിത്സാ ആത്മവിശ്വാസം വളർത്താനായി പ്രമുഖ ആയുർവേദ മരുന്ന് നിർമാണ സ്ഥാപനമായ എസ്.എൻ.എ ഔഷധശാല ആയുർവേദ മെഡിക്കൽ അസോസിയേഷൻ മലബാർ മേഖലയുടെ സഹകരണത്തോടെ സെമിനാർ സംഘടിപ്പിക്കുന്നു. നാളെ ഹോട്ടൽ ഹൈസൺ ഹെറിറ്റേജിൽ ആയുർവേദം പുതുവഴികൾ ചില മാതൃകകൾ : ചിന്ത ഉൾക്കാഴ്ച അനുഭവം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

സെമിനാറിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞതായി ആയുർവേദ മെഡിക്കൽ അസോസിയേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി ഡോ. രോഷ്ന സുരേഷും ഔഷധശാല ഏരിയ സെയിൽസ് മാനേജർ കെ ഷിജുവും വാർത്താസമ്മേളനത്തിൽ പറഞ്ഞു.