വടകര: ദേശീയപാത വികസന പ്രവർത്തിക്കിടയിൽ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. കണ്ണൂക്കര പള്ളിക്കു സമീപത്തെ ഗംഗ എന്ന കോൺക്രീറ്റ് വീടിന് മുകളിലാണ് തെങ്ങ് വന്നു പതിച്ചത്. റോഡിനോട് ചേർന്ന് ഡ്രൈയിനേജിനു വേണ്ടി ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കിയപ്പോഴാണ് തെങ്ങ് കടപുഴകിയത്. നേരത്തെ മുറിച്ചു മാറ്റേണ്ടതായിരുന്നു ഇത്. സംഭവസമയം വീട്ടുടമ ഗംഗാധരൻ മാത്രമെ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ദേശീയപാതക്ക് വേണ്ടി വിട്ടു നല്കിയ അയൽക്കാരന്റെ ഭൂമിയിലെ തെങ്ങാണ് അപകടം വരുത്തിയത്. ഒഞ്ചിയം വില്ലേജ്, പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു. കണ്ണൂക്കര റോഡ് പണിക്കിടയിൽ തെങ്ങ് കടപുഴകി വീടിന് മുകളിൽ പതിച്ചത്.