photo
ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ക്വാട്ടേഴ്സിന് സമീപമുള്ള മാലിന്യ കൂമ്പാരത്തിന് തീ പിടച്ചപ്പോൾ നരിക്കുനി ഫയർഫോഴ്സ് എത്തി തീ അണയ്ക്കുന്നു

ബാലുശ്ശേരി : ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ മാലിന്യങ്ങൾക്ക് തീ പിടിച്ചു. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് ആശുപത്രി ക്വാർട്ടേഴ്സിനടുത്ത് കൂട്ടിയിട്ട മാലിന്യത്തിന് തീ പിടിച്ചത്. എ.എസ്.ടി.ഒ. രാമചന്ദ്രന്റെ നേതൃത്വത്തിലെത്തിയ നരിക്കുനി ഫയർഫോഴ്സ് യൂണിറ്റാണ് തീയണച്ചത്. നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല.