medical
medical

മുക്കം: മർകസ് യൂനാനി ഹോസ്പിറ്റലും കൊടിയത്തൂർ തർബിയത്തും സംയുക്തമായി നടത്തുന്ന സൗജന്യ മെഗാമെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 10 മണി മുതൽ സൗത്ത് കൊടിയത്തൂർ എ. യു. പി. സ്‌കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്യാമ്പിൽ മർകസ് യൂനാനി മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കും. സന്ധിരോഗം, ഉദര രോഗം, ചർമരോഗം ,ജീവിതശൈലി രോഗം,അമിതവണ്ണം ,സ്ത്രീ രോഗങ്ങൾ ,മുടി കൊഴിച്ചിൽ,പ്രമേഹം തുടങ്ങിയവയ്ക്ക് ക്യാമ്പിൽ ചികിത്സാ സൗകര്യമുണ്ടാകും.ആദ്യം ബുക്ക് ചെയ്യുന്ന അഞ്ഞൂറ് പേർക്ക് മരുന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്ന രോഗികൾക്ക് തെറാപ്പിയും സൗജന്യമായിരിക്കും. സൗജന്യ നിരക്കിൽ ഹിജാമ (കൊമ്പു വെയ്ക്കൽ) സൗകര്യവും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ തർബിയത്ത് ജന.സെക്രട്ടറി എൻ. അലി അബ്ദുള്ള, ട്രഷറർ ഇ. യഅ്ഖൂബ് ഫൈസി,മാനേജിംഗ് കമ്മിറ്റിയംഗം കെ. എം. അബ്ദുൽ ഹമീദ് എന്നിവർ പങ്കെടുത്തു.