ksta
ksta

കോഴിക്കോട്: പൊതുവിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മുന്നേറ്റത്തിനായി ഏകീകരണ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് കെ.എസ്.ടി.എ കോഴിക്കോട് ജില്ലാ ഹയർസെക്കൻഡറി ശിൽപ്പശാല സർക്കാരിനോട് ആവശ്യപ്പെട്ടു. ശിൽപ്പശാല സംസ്ഥാന വൈസ് പ്രസിഡന്റ് സി.സി വിനോദ് ഉദ്ഘാടനം ചെയ്തു. സംഘടനയും ഹയർസെക്കൻഡറി മേഖലയും എന്ന വിഷയത്തിൽ സംസ്ഥാന സെക്രട്ടറി പി.ജെ ബിനേഷ് ക്ലാസ് നയിച്ചു. ജില്ലാ പ്രസിഡന്റ് എൻ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ വി.പി രാജീവൻ, പി.എസ് സ്മിജ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.സതീശൻ, സജീഷ് നാരായണൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ആർ.എം രാജൻ സ്വാഗതവും കെ നിഷ നന്ദിയും പറഞ്ഞു.