3333
ജാസ് പുറമേരി ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് അർജുന അവാർഡ് ജേതാവ് കുട്ടികൃഷ്ണൻ നമ്പ്യാർ അബ്ദുള്ള അബൂബക്കറിന് സമ്മാനിക്കുന്നു.

പുറമേരി: ഇംഗ്ലണ്ടിലെ ' ബർമിംഹാമിൽ നടന്ന കോമൺവെൽത് ഗെയിംസിൽ ട്രിപ്പിൾ ജംപ് മത്സരത്തിൽ വെള്ളി മെഡൽ നേടി യ അബ്ദുള്ള അബൂബക്കറിന് ജാസ് പുറമേരിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ യോഗം ഉദ്ഘാടനം ചെയ്തു. പുറമേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം.വിജയൻ അദ്ധ്യക്ഷത വഹിച്ചു. പുറമേരി പഞ്ചായത്തിന്റെയും ജാസ് പുറമേരിയുടെയും ഉപഹാരങ്ങൾ നൽകി. അർജുന അവാർഡ് ജേതാവ് കുട്ടികൃഷ്ണൻ നമ്പ്യാർ ജാസ് ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് നൽകി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബീന കല്ലിൽ, കെ.എം.സമീർ , റിട്ട.കേണൽ ജയദേവൻ, ഇന്ത്യൻ വോളി കോച്ച് അബ്ദുൾ നാസർ ചേറുമോത്ത്, കെ.ടി.കെ ബാലകൃഷ്ണൻ. നടുക്കണ്ടി രാജഗോപാലൻ, ഷംസുമഠത്തിൽ, സചീന്ദ്രൻ . സി.കെ മജീദ് തുടങ്ങിയവർ പ്രസംഗിച്ചു.