kunnamangalam-news
മടവൂർ ഗ്രാമ പഞ്ചായത്തിലെ മികച്ച വിദ്യാർത്ഥി കർഷകനായി തെരഞെടുക്കപ്പെട്ട ആദി ഫർഹാനെ സഹപാഠികൾ ആദരിക്കുന്നു

കുന്ദമംഗലം: മടവൂർ ഗ്രാമപഞ്ചായത്തിലെ മികച്ച വിദ്യാർത്ഥി കർഷകനായി തെരെഞ്ഞടുക്കപ്പെട്ട ആദി ഫർഹാനെ

സഹപാഠികൾ പൊന്നാട അണിയിച്ച് ആദരിച്ചു. ചക്കാലക്കൽ പിലാത്തോട്ടത്തിൽ നാസറിന്റെ മകനായ ആദി ഫർഹാൻ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ്. സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിലാണ് സഹപാഠികൾ അനുമോദിച്ചത്. വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട നാൽപതോളം ആടുകളാണ് വീടിനോട് ചേർന്ന ഫാമിൽ വളർത്തുന്നത്. ജമ്നാപ്യാരി, ഹൈദരബാദി, ബാർബറി, ഹൻസ, മലബാരി തുടങ്ങിയ ഇനങ്ങളോടൊപ്പം നാടൻ ആടുകളും വ്യത്യസ്ത ഇനം കോഴികൾ പൂച്ചകൾ, മീനുകൾ എന്നിവയും വീട്ടിൽ വളർത്തുന്നു. വിവിധയിനം പച്ചക്കറികൾ, കുരുമുളക്, പപ്പായ തുടങ്ങിയ കൃഷികളും പുരയിടത്തിൽ ഒരുക്കിയിട്ടുണ്ട്. ചെറുപ്പത്തിലേ വളർത്തുമൃഗങ്ങളോടുള്ള ചങ്ങാത്തമാണ് ഈ മേഖലയിൽ സജീവമാകാൻ ഫർഹാനെ പ്രേരിപ്പിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു. വിദ്യാരംഗം പ്രതിനിധികളായ ഷാഹിൻ, നുഹഫാത്തിമ, നിഹല ഫജ്‌രി, അഫീഫ എന്നിവരാണ് വീട്ടിലെത്തി ഈദിഫർഹാനെ ആദരിച്ചത്.