കുന്ദമംഗലം: കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ (കെ.ആർ.എഫ് എ ) സംസ്ഥാന പ്രവർത്തക സംഗമം സംസ്ഥാന പ്രസിഡന്റ് എം.എൻ മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.ജി എസ് ടി വർദ്ധനവ് വില കൂടാൻ ഇടയാക്കുമെന്നും, ടെസ്റ്റ് പർച്ചേസിന്റെ പേരിൽ ഉദ്യോഗസ്ഥർ നടത്തുന്ന വ്യാപാര പീഢനം അവസാനിപ്പിക്കണമെന്നും, രണ്ട് ദിവസമായി നടന്ന പ്രവർത്തക സംഗമം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രടറി നൗഷൽ തലശേരി അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറർ ബിജു ഐശ്വര്യ വർക്കിംഗ് പ്രസിഡന്റു മാരായ ധനീഷ് ചന്ദ്രൻ തിരുവനന്തപുരം, മുഹമ്മദലി കോഴിക്കോട്, നാസർ പാണ്ടിക്കാട് , ഹുസൈൻ കുന്നുകര, ഹമീദ് ബറാക്ക കാസർഗോഡ്, സവാദ് പയ്യന്നൂർ അൻവർ കെ.സി വയനാട്,
ശംസുദ്ധീൻ തൃശൂർ, പി.ജെ ജേക്കബ് പത്തനംതിട്ട, സനീഷ് മുഹമ്മദ് പാലക്കട്, ഹാഷിം തിരുവനന്തപുരം എന്നിവർ പ്രസംഗിച്ചു.