kunnamangalam-news
കാരന്തൂർ മർകസ് ഓസ്‌മോ സംഘടിപ്പിക്കുന്ന ഉമ്മയോടൊപ്പം എന്ന മാതൃസംഗമത്തിന്റെ ലോഗോ പ്രകാശനം പത്മശ്രീ കെ വി റാബിയ നിർവഹിക്കുന്നു.

കുന്ദമംഗലം: കാരന്തൂർ മർകസ് തുർകിയ്യ യതീംഖാനയിലെ മൂവായിരത്തോളം വരുന്ന പൂർവ വിദ്യാർത്ഥികളുടെ മാതൃസംഗമമായ 'ഉമ്മയോടൊപ്പം'പരിപാടിയുടെ ലോഗോ സാക്ഷരതാ പ്രവർത്തകയും എഴുത്തുകാരിയുമായ പത്മശ്രീ കെ.വി.റാബിയ പ്രകാശനം ചെയ്തു.

ഓസ്മോ പ്രസിഡന്റ് സ്വാലിഹ് ഇർഫാനി, മാതൃസംഗമം സ്വാഗതസംഘം ജന.കൺവീനർ അബ്ദുസമദ്, ഫിന.സെക്രട്ടറി അബ്ദുൽ അസീസ് മാങ്കാവ്, ഖാലിദ് തിരൂരങ്ങാടി എന്നിവർ സംബന്ധിച്ചു.

സെപ്തംബർ 8ന് മർകസ് റൈഹാൻ വാലി അലുംനി 'ഓസ്‌മോ' യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സംഗമത്തിൽ കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ മുഖ്യാതിഥിയാകും.