img20220820
സുനിത

മുക്കം: സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. എം.വി.ആർ കാൻസർ കെയർ സെന്റർ ജീവനക്കാരി മാമ്പറ്റ സ്വദേശി സുനിത(40) ആണ് മരിച്ചത്. മുക്കത്തിനടുത്ത കള്ളന്തോട്ടിൽ ഇന്നലെ രാവിലെ 6 മണിയോടെയാണ് അപകടം. പരേതനായ സി.എം കേശവന്റെയും സരോജിനിയുടെയും മകളാണ്.ഭർത്താവ്: സജിമോൻ. മക്കൾ:സംഗീത സജി, സാന്ദ്ര സജി.