news
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി ചന്ദ്രി സംസാരിക്കുന്നു.

കുറ്റ്യാടി: സമഗ്ര ശിക്ഷ കേരള കുന്നുമ്മൽ ബി.ആർ.സി നാദാപുരം ലയൺസ് ക്ലബിന്റെ സഹകരണത്തോടെ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കാഴ്ച പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് അഡിഷണൽ ക്യാബിനറ്റ് സെക്രട്ടറി ദാമോദരൻ സ്വാഗതം പറഞ്ഞു.ചടങ്ങിൽ നാദാപുരം ലയൺസ് ക്ലബ് പ്രസിഡന്റ് നിഷാന്ത് സി.വി അധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബി.പി.സി സുനിൽകുമാർ, നാണു കാപ്പുങ്ങൽ തുടങ്ങിയവർ പ്രസംഗിച്ചു. ട്രെയിനർ സനൂപ് സി.എൻ നന്ദി പറഞ്ഞു.