ബാലുശ്ശേരി : ബാലുശ്ശേരി മണ്ഡലം കോൺഗസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം ആചരിച്ചു. രാജീവ് ഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കെ.പി.സി.സി. മെമ്പർ.കെ.എം ഉമ്മർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.സി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.കെ. പരീത്, വൈശാഖ് കണ്ണോറ, വി.ബി.വിജീഷ്, ശ്രീനിവാസൻ കോർപ്പററ, രാജേന്ദ്രൻ ചാക്യണ്ടി, . സി.വി.ബഷീർ, റിലേഷ് ആശാരിക്കൽ, സി.കെ.രാജീവൻ , വി.സി.ശിവദാസൻ, സുജിത്ത് പറമ്പിൽ , അഫ്സൽ, ശ്രീവിദ്യ, ഉണ്ണിമാധവൻ , ഭാസ്ക്കരൻ കിണറുള്ളിൽ, അരുൺ ഒതയോത്ത് തുടങ്ങിയവർ പ്രസംഗിച്ചു.