photo
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ ബാലുശ്ശേരി മേഖല മെമ്പർഷിപ്പ് വിതരണം സംസ്ഥാന പ്രസിഡന്റ് സി. സുജിത്ത് നിർവ്വഹിക്കുന്നു

ബാലുശ്ശേരി: കേരളത്തിലെ സഹകരണ സംഘം ജീവനക്കാരെ മെഡിസെപ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് സെന്റെർ (കെ.സി.ഇ.സി) സംസ്ഥാന പ്രസിഡന്റ് സി സുജിത് ആവശ്യപ്പെട്ടു. സഹകരണ മേഖലയെ അസ്ഥിരപ്പെടുത്താനുള്ള കേന്ദ്ര നീക്കം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. കെ.സി.ഇ.സി ബാലുശ്ശേരി മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. മെമ്പർഷിപ്പ് വിതരണവും നിർവ്വഹിച്ചു. കെ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ നാരായണൻ കിടാവ്, ദിനേശൻ പനങ്ങാട്, സന്തോഷ് കുറുമ്പൊയിൽ, സുജ ബാലുശ്ശേരി, എ.കെ രവീന്ദ്രൻ, എം.പി ഭാസ്ക്കരൻ, പി.കെ ബമിത്ത് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ വിജയകുമാർ (പ്രസിഡന്റ്), സുജ ബാലുശേരി, എം.പി ഭാസ്ക്കരൻ (വൈസ് പ്രസിഡന്റ്) പി.കെ ബമിത്, പ്രജീഷ് കാരക്കാട്ടിൽ (സെക്രട്ടറി), എം.എം അഖിൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.